സൗദിയിൽ കൺസൾട്ടന്റ് ഡോക്ടർമാരുടെ വിരമിക്കൽ പ്രായം ഉയർത്തി

സൗദിയിൽ കൺസൾട്ടന്റ് ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 70 വയസു വരെ ഉയർത്താൻ തീരുമാനം. ഇതു സംബന്ധിച്ച അധികാരം ആരോഗ്യ മന്ത്രിക്ക് ശൂറാ കൗൺസിൽ നൽകി.
സിവിൽ സർവീസ് നിയമം അനുസരിച്ച് വിരമിക്കൽ പ്രായം മുതൽ വാർഷികാടിസ്ഥാനത്തിലാണ് കൺസൾട്ടന്റ് ഡോക്ടർമാരുടെ സേവനം ദീർഘിപ്പിക്കേണ്ടത്. വിരമിക്കൽ പ്രായം ഉയർത്തുന്ന ഡോക്ടർമാർ മെഡിക്കൽ ഫിറ്റ്‌നസ് ഉള്ളവരായിരിക്കണമെന്നും. കൂടാതെ അതേ സ്ഥാപനത്തിൽ അതേ സ്‌പെഷ്യലൈസേഷനിൽ ആവശ്യത്തിൽ കൂടുതൽ കൺസൾട്ടന്റ് ഡോക്ടർമാർ ഉണ്ടാകാൻ പാടില്ലെന്നും സേവന കാലാവധി നീട്ടിക്കൊടുക്കുന്ന ഡോക്ടർമാരുടെ ലൈസൻസുകൾക്ക് കാലാവധിയുണ്ടായിരിക്കണമെന്നും
നിർദേശമുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here