Advertisement

കണ്ണൂരിന്റെ ‘രണ്ട് രൂപ ഡോക്ടര്‍’; ഡോ. എകെ രൈരു ഗോപാല്‍ അന്തരിച്ചു

2 days ago
1 minute Read
dr

കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എ.കെ രൈരു ഗോപാല്‍ (80) അന്തരിച്ചു. രോഗികളില്‍ നിന്ന് രണ്ട് രൂപ മാത്രം ഈടാക്കിയ ഡോക്ടര്‍ ശ്രദ്ധ നേടിയിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രാത്രിയായിരുന്നു അന്ത്യം.

അച്ഛന്‍: പരേതനായ ഡോ. എ.ജി. നമ്പ്യാര്‍. അമ്മ: പരേതയായ എ.കെ. ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പി.ഒ. ശകുന്തള. മക്കള്‍: ഡോ. ബാലഗോപാല്‍, വിദ്യ. മരുമക്കള്‍: ഡോ. തുഷാരാ ബാലഗോപാല്‍, ഭാരത് മോഹന്‍. സഹോദരങ്ങള്‍: ഡോ. വേണുഗോപാല്‍, പരേതനായ ഡോ. കൃഷ്ണഗോപാല്‍, ഡോ. രാജഗോപാല്‍. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് പയ്യാമ്പലത്ത് വച്ച് നടക്കും.

50 വര്‍ഷത്തിലേറെ നീളുന്ന തന്റെ ഔദ്യോഗിക ജീവിതത്തില്‍ രണ്ട് രൂപ മാത്രം വാങ്ങിയായിരുന്നു ഡോക്ടര്‍ ചികിത്സിച്ചിരുന്നത്. അതോടൊപ്പം നിരവധി പേര്‍ക്ക് ചികിത്സാ സഹായവും നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ നഗരത്തില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ക്ലിനിക് ഉണ്ടായിരുന്നത്. ആ നിരവധി പേര്‍ ചികിത്സയ്ക്കായി ആശ്രയിച്ചിരുന്ന കേന്ദ്രമായിരുന്നു. 2024 മേയ് 24ന് രാവിലെ അദ്ദേഹത്തിന്റെ ക്ലിനിക്കിന് മുന്നില്‍ ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെടുകയായിരുന്നു. തനിക്ക് ആ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതുകൊണ്ട് ഇനി ഇത്തരത്തില്‍ ചികിത്സ ഉണ്ടാവില്ല എന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ബോര്‍ഡ്. ഇത് സാധാരണക്കാരായ രോഗികളെ സംബന്ധിച്ച് ഏറെ വിഷമമുണ്ടാക്കിയ കാര്യമായിരുന്നു.

Story Highlights : Dr. AK Rairu Gopal passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top