കണ്ണൂരിൽ സ്കൂൾവിട്ട് 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

കണ്ണൂർ പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ 30ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്കൂൾ വിട്ടുവരികയായിരുന്ന കുട്ടിയെ ഓട്ടോയിലെത്തിയ പ്രതി പ്രലോഭിപ്പിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം ബന്ധുക്കളോട് പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതിന് ശേഷം പൊലീസിനെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച ശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Story Highlights : Auto driver arrested in POCSO case in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here