ട്രെയിലറിന് പകരം സിനിമ മുഴുവൻ അപ്‌ലോഡ് ചെയ്ത് സോണി പിക്‌ചേഴ്‌സ്
സിനിമയുടെ ട്രെയിലറിന് പകരം സിനിമ മുഴുവൻ അപ്‌ലോഡ് ചെയ്ത് സോണി പിക്‌ച്ചേർസ്. ഖാലി ദ കില്ലർ എന്ന സിനിമയാണ് ഇത്തരത്തിൽ അപ്ലോഡ് ചെയ്തത്. ചിത്രത്തിന്റെ റെഡ് ബാൻഡ് ട്രെയിലറിന് പകരം സോണി പിക്‌ച്ചേർസ് അപ്‌ലോഡ് ചെയ്തത് മുഴുവൻ സിനിമയായിരുന്നു.
89 മിനിറ്റ് 46 സെക്കൻഡുള്ള വീഡിയോ ആണ് യുട്യൂബിൽ അപ്‌ലോഡ് ആയത്. ജൂലൈ മൂന്നിനാണ് സംഭവം. മാത്രമല്ല അപ്‌ലോഡ് ചെയ്ത് ഏകദേശം എട്ടുമണിക്കൂറോളം ഇത് ഇന്റർനെറ്റിൽ ലഭ്യവുമായിരുന്നു.
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് സോണി പിക്‌ച്ചേർസ് കാര്യം അറിയുന്നത്. ഉടൻ തന്നെ സിനിമ നീക്കം ചെയ്യുകയായിരുന്നു. ജോൺ മാത്യൂസ് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് ഓഗസ്റ്റ് മാസമാണ് തീരുമാനിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here