Advertisement

ആ ബൊളിവീയന്‍ ഫോണ്‍ കോളുകള്‍ എടുക്കരുത്

July 8, 2018
1 minute Read
call

ബൊളീവിയന്‍ നമ്പറില്‍ നിന്നുള്ള ഫോണ്‍ തട്ടിപ്പിനെതിരെ കേരള പോലീസിന്‍റെ മുന്നറിയിപ്പ്. +5 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നുള്ള കോളുകള്‍ വന്നാല്‍ തിരിച്ചു വിളിക്കേണ്ടതില്ലെന്നാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. ഇതുസംബന്ധിച്ചുള്ള അന്വേഷണം പോലീസ് ഹൈടെക്ക് സെല്‍ ആരംഭിച്ചതായും കേരള പോലീസ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കോള്‍ ലഭിച്ചവര്‍ ഈ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതാണ് ഉചിതമെന്നാണ് പോലീസ് പറയുന്നത്.  ഇത്തരം കോളുകള്‍ ഏതുതരത്തിലുള്ള തട്ടിപ്പിന്‍റെ ഭാഗമാണെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും, കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

call

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top