Advertisement

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; കെ എം ഷാജഹാനെതിരെ കേസ്

21 hours ago
2 minutes Read
cyber cell case against km shajahan

സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ കെ.എം ഷാജഹാനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഷാജഹാനെതിരെ സൈബര്‍ സെല്‍ കേസെടുത്തിരിക്കുന്നത്. യു.ഡി.എഫ് അനുകൂല സംഘടനാ നേതാവായ വനിതയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ ഷാജഹാന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും യുവതി പരാതി നല്‍കുകയായിരുന്നു. പൊതുവിടത്തില്‍ ഇടപെടുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് പരാതിക്കാരി ട്വന്റിഫോറിനോട് പറഞ്ഞു. (cyber cell case against km shajahan)

പരാതിക്ക് ആധാരമായ വിവാദ ഫേസ്ബുക്ക് പോസ്റ്റ് കെ എം ഷാജഹാന്‍ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞിരുന്നു. തന്റെ രാഷ്ട്രീയ പ്രവേശനത്തിനുശേഷം ഷാജഹാന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ നിരന്തരം അധിക്ഷേപിച്ചുവെന്നാണ് യുവതിയുടെ പരാതി. വിവാദ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും കമന്റുകളുടെ വിവരങ്ങളും ഉള്‍പ്പെടെ യുവതി സൈബര്‍ സെല്ലിന് കൈമാറി.

Read Also: ബെംഗളൂരു അപകടം: പൊലീസ് വീഴ്ച സമ്മതിച്ചോ സര്‍ക്കാര്‍? ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി

തന്നെ ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തില്‍ ഉള്‍പ്പെടെ കമന്റുകള്‍ ഷാജഹാന്റെ പോസ്റ്റിന് താഴെ വന്നിരുന്നതായി യുവതി പറയുന്നു. സ്ത്രീകള്‍ പൊതുരംഗത്ത് മുന്നേറാന്‍ പാടില്ല എന്ന ബോധ്യത്തില്‍ നിന്നാണ് ഇത്തരം കമന്റുകള്‍ വരുന്നതെന്ന് യുവതി ട്വന്റിഫോറിനോട് പറഞ്ഞു. പരാതിക്കാരിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കെ എം ഷാജഹാന്റെ പോസ്റ്റ്.

Story Highlights : cyber cell case against km shajahan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top