സ്ത്രീത്വത്തെ അപമാനിച്ചെന്ന് യുവനടിയുടെ പരാതി; യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ.യുവ നടി റോഷ്ന ആൻ റോയ് നൽകിയ പരാതിയിലാണ് അറസ്റ്റ്.കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സൂരജ് പ്രതികരിച്ചു. (youtuber sooraj palakkaran arrested)
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും-കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിൽ നടി റോഷ്ന സമാന അനുഭവം ആരോപിച്ച് യദുവിനെതിരെ രംഗത്ത് എത്തിയിരുന്നു.ഈ സംഭവത്തിൽ നടിക്കെതിരെ സോഷ്യൽ മീഡിയ വഴി സൂരജ് പാലാക്കാരൻ നടത്തിയ അധിക്ഷേപ പരാമർശത്തിലാണ് പാലാരിവട്ടം പോലീസിന്റെ നടപടി.നടിയുടെ പരാതിയിൽ ജൂൺ 16നാണ് പോലീസ് കേസ് എടുത്തത്.മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ സൂരജ് നിയമത്തെ വെല്ലുവിളിച്ച് അധിക്ഷേപം തുടരുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു.
പ്രതിക്കെതിരെ ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.കേസിനെ നിയമപരമായി നേരിടുമെന്ന് സൂരജ് പ്രതികരിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു കേസില്‍ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ മുൻപ് പൊലീസ് കേസെടുത്തത്.
Story Highlights : youtuber sooraj palakkaran arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here