Advertisement

ബെംഗളൂരു അപകടം: പൊലീസ് വീഴ്ച സമ്മതിച്ചോ സര്‍ക്കാര്‍? ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി

22 hours ago
2 minutes Read
Bengaluru  Stampede Mass action against top police officials

ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തില്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. ബംഗളുരു സിറ്റി പൊലീസ് കമ്മീഷണറെ ഉള്‍പ്പെടെ സസ്‌പെന്‍ഡ് ചെയ്തു. ആര്‍ സി ബി, ഇവന്റ് മാനേജ്‌മെന്റ്, കര്‍ണാടക ക്രിക്കറ്റ് അസോസിയേന്‍, പ്രതിനിധികളെ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ അറിയിച്ചു. സംഭവത്തില്‍ ജുഡീഷണല്‍ അന്വേഷണവും പ്രഖ്യാപിച്ചു. ( Bengaluru  Stampede Mass action against top police officials)

24 മണിക്കൂറിനുള്ളില്‍ ആണ് കര്‍ണാടക സര്‍ക്കാര്‍ പൊലീസിനെ കയ്യൊഴിഞ്ഞത്.പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ല എന്നായിരുന്നു ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ഇന്നലത്തെ പ്രതികരണം. എന്നാല്‍ പൊലീസ് നിരുത്തരവാദിത്വപരമായി പെരുമാറിയെന്നാണ് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്. ബംഗളുരു പൊലീസ് കമ്മീഷണര്‍,അഡീഷണല്‍ കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, എസിപി എന്നിവരെ ഉള്‍പ്പടെ സസ്‌പെന്‍ഡ് ചെയ്തു.

Read Also: മഹുവ മൊയ്ത്ര വിവാഹിതയായി; വരന്‍ ബിജെഡി മുന്‍ എംപി പിനാകി മിശ്ര

പരിപാടി ഞായറാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് നടപടിയെന്നതും ശ്രദ്ദേയം. സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. മുപ്പത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. ആര്‍ സി ബി മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് ടീം, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളെയും അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവാദിത്തം ഏറ്റെടുക്കാതെ നടപടിയെടുത്ത് മുഖം രക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റേത് എന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

Story Highlights : Bengaluru  Stampede Mass action against top police officials

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top