Advertisement

മലബാര്‍ ഗോള്‍ഡില്‍ നിന്ന് രണ്ട് കോടിയുടെ സ്വര്‍ണ്ണവുമായി മാനേജര്‍ മുങ്ങി

July 8, 2018
0 minutes Read
jewlary

മലബാര്‍ ഗോള്‍ഡില്‍ നിന്ന് രണ്ട് കോടിയുടെ സ്വര്‍ണ്ണവുമായി സെയില്‍സ് മാനേജര്‍ മുങ്ങി. കൊല്ലം ആര്‍.പി മാളില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയിലാണ് സംഭവം. എട്ട് വര്‍ഷമായി കൊല്ലത്തെ ഷോറൂമിൽ സെയില്‍സ് മാനേജരായി ജോലി ചെയ്‌തിരുന്ന കണ്ണൂര്‍ സ്വദേശിയാണ് സ്വര്‍ണവുമായി കടന്നത്. വെള്ളിയാഴ്ച മുതലാണ് ഇയാളെ കാണാതായത്. കുറച്ചുനാളുകള്‍ കൊണ്ടാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തിയതെന്ന് സംശയിക്കുന്നു. ആളെ കാണാതായതോടെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് കുറവ് കണ്ടെത്തിയത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top