Advertisement

ലൈംഗിക വിവാദം; സഭാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സാറാ ജോസഫ്

July 8, 2018
Google News 0 minutes Read

താരസംഘടനയായ അമ്മ പീഡിപ്പിക്കപ്പെട്ട നടിയോട് സ്വീകരിച്ചതുപോലെ നിഷേധാത്മക നിലപാടാണ് സീറോ മലബാര്‍ സഭ പീഡനത്തിനിരയായ കന്യാസ്ത്രീയോട് ചെയ്യുന്നതെന്ന് എഴുത്തുകാരി സാറാ ജോസഫ്. ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കാനാണ് സഭ ശ്രമിക്കുന്നത്. സീറോ മലബാര്‍ സഭയുടെ അദ്യക്ഷസ്ഥാനത്ത് തുടരാന്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി യോഗ്യനല്ലെന്നും കര്‍ദിനാള്‍ കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണെന്നും സാറാ ജോസഫ് പറഞ്ഞു. കുറ്റാരോപിതര്‍ വൈദികരായതിനാലാണ് ഇക്കാര്യങ്ങളില്‍ അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും സാറാ ജോസഫ് കുറ്റപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here