രാമന് പോലും പീഡനങ്ങള്‍ തടയാന്‍ കഴിയില്ലെന്ന് ബിജെപി എംഎല്‍എ

സ്ത്രീകള്‍ക്കെതിരായ ലൈംഗികാധിക്രമങ്ങള്‍ തടയാന്‍ ഭഗവാന്‍ രാമന് പോലും ആകില്ലെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. ഉത്തര്‍ പ്രദേശിലെ ബരിയയില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിംഗ്. ഉന്നാവ് പീഡന കേസില്‍ ജയിലിലായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങിനെ പിന്തുണച്ച് വിവാദം സൃഷ്ടിച്ചയാളാണ് സുരേന്ദ്ര സിംഗ്. സമൂഹത്തിലെ പുഴുക്കുത്തുകളാണ് പീഡന സംഭവങ്ങള്‍. ഭഗവാന്‍ രാമന്‍ നേരിട്ടിറങ്ങി വന്നാലും ഇത്തരം പീഡനങ്ങള്‍ നിയന്ത്രിക്കാനാവില്ല. പീഡനങ്ങള്‍ തടയാന്‍ കുട്ടികളില്‍ ധാര്‍മ്മികത വളര്‍ത്തുകയാണ് വേണ്ടത്. ഇത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഭരണ ഘടന ഉപയോഗിച്ചല്ലസ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും നല്ല സംസ്‌കാരം പകര്‍ന്നു നല്‍കി, മൂല്യങ്ങളിലൂടെ സ്വന്തം കുടുംബത്തെ പോലെ മറ്റുള്ളവരെ സംരക്ഷിച്ചുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തികള്‍ നിയന്ത്രിക്കേണ്ടതെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.
surendra singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here