Advertisement

പ്രണയബന്ധം തകര്‍ന്നതില്‍ മനോവിഷമം; യുവതി മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു

July 8, 2018
1 minute Read

പ്രണയബന്ധം തകര്‍ന്നതിലുള്ള മനോവിഷമത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. നോയിഡയില്‍ ഷോപ്പിംഗ് മാളിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് യുവതിയുടെ ആത്മഹത്യ. നോയിഡ സെക്ടര്‍ 38 – എ ദി ഗ്രേറ്റ് ഇന്ത്യ പ്ലേസ് ഷോപ്പിംഗ് മാളില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മൃതദേഹത്തിനരികില്‍ നിന്ന് ആത്മഹത്യാ കുറിപ്പും ലഭിച്ചു. പ്രണയബന്ധം തകര്‍ന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കത്തില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ കാസംഗജ് സ്വദേശിനി ശിവാനിയാണ് (25) മരിച്ചത്. നോയിഡയിലെ സ്വകാര്യ കമ്പനിയിലാണ് യുവതി ജോലി ചെയ്യ്തിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top