‘അമ്മ’ എക്സിക്യൂട്ടീവ് ഇന്ന് കൊച്ചിയിൽ
‘അമ്മ’ താരസംഘടനയുടെ എക്സിക്യൂട്ടീവ് ഇന്ന് കൊച്ചിയിൽ ചേരും. ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഇന്ന് യോഗം ചേരുന്നത്. യോഗം വിളിക്കണമെന്ന് രേവതിയടക്കം മൂന്ന് നടിമാർ അമ്മയ്ക്ക് കത്ത് നൽകിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ അമ്മ എന്ന താരസംഘടനയിൽ തിരിച്ചെടുത്തതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. നടപടിക്കെതിരെ കടുത്ത പ്രതിഷേധവും ഉയർന്നിരുന്നു.
അതേസമയം, യോഗത്തിലെ തീരുമാനങ്ങൾ വ്യക്തമാക്കാൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ മാധ്യമങ്ങളെ കാണുമെന്ന് അമ്മ സംഘടന അറിയിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here