Advertisement

കോടതി നടപടികൾ തത്സമയ സംപ്രേക്ഷണം ആകാമെന്ന് സുപ്രീം കോടതി

July 9, 2018
1 minute Read
Supreme Court favors Live Streaming Of Court Hearing

കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി. കോടതി നടപടികൾ ലൈവായി സംപ്രേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ദിര ജെയ്‌സിങ് നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിലപട്.

ചീഫ് ജെസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് സുപ്രീം കോടതി നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. തത്സമയ സംപ്രേക്ഷണത്തിനായുള്ള നിർദേശങ്ങൾ നൽകാൻ കോടതി അറ്റോർണി ജനറൽ കെ കെ വേണു ഗോപാലിനു ആവശ്യപ്പെട്ടു. കേസ് ഈമാസം 23ന് വീണ്ടും പരിഗണിക്കും.

Supreme Court favors Live Streaming Of Court Hearing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top