ഒരു കുട്ടിയെ കൂടി രക്ഷപ്പെടുത്തി; ഇനി ബാക്കിയുള്ളത് ഒരു കുട്ടിയും കോച്ചും

തായ്ലാന്റിലെ ഗുഹയില്‍ അകപ്പെട്ട് പോയ ഒരു കുട്ടിയെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. മൂന്ന് കുട്ടികളെയാണ് ഇന്ന് രക്ഷപ്പെടുത്തിയത്. 11പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. തായ് നാവിക സേനയാണ് കുട്ടികളെ പുറത്തെത്തിക്കുന്നത്. 13 വിദേശ സ്കൂബാ ഡൈവിംഗ് വിദഗ്ധരും അഞ്ച് തായ്ലാന്റ് നാവിക സേനാംഗങ്ങളും ഉള്‍പ്പെടുന്ന സംഘമാണിത്. രക്ഷപ്പെടുത്തിയവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കുട്ടികളെ മാതാപിതാക്കളുടെ സമീപത്ത് എത്തിച്ചിട്ടില്ല. അണുബാധയേല്‍ക്കാതിരിക്കാനാണിത്. ഒരു കുട്ടിയ്ക്ക് രണ്ട് രക്ഷാപ്രവര്‍ത്തകര്‍ എന്ന തരത്തില്‍ ബഡ്ഡി ഡൈവിംഗ് രീതിയിലാണ് കുട്ടികളെ പുറത്ത് എത്തിക്കുന്നത്. കുട്ടിയ്ക്ക് മുന്നിലും പുറകിലുമായാണ് രക്ഷാപ്രവര്‍ത്തകര്‍ സഞ്ചരിക്കുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here