ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതിയില്‍ വസ്തുതയുണ്ട്: വൈക്കം ഡിവൈഎസ്പി

ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതിയില്‍ വസ്തുതയുണ്ടെന്ന് വൈക്കം ഡിവൈഎസ്പി കെ. സുഭാഷ്. ബിഷപ്പ് പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഡിവൈഎസ്പി കേസിനെ കുറിച്ച് പ്രതികരിച്ചത്. പരാതിക്കാരിയുടെ രഹസ്യമൊഴിയിലും പോലീസിന് നല്‍കിയ മൊഴിയിലും സാമ്യമുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള വിലയിരുത്തല്‍. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കുന്നതും ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉണ്ടാകും. ജലന്ധറിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിന് ശേഷമേ തീരുമാനമെടുക്കൂ എന്നും അന്വേഷണസംഘം അറിയിച്ചു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം എസ്പിക്ക് കൈമാറുമെന്നും ഡിവൈഎസ്പി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here