പി. വി. അന്‍വറിന്റെ തടയണയിലെ വെള്ളം ഒഴുക്കികളയാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

കോഴിക്കോട് വെറ്റിലപ്പാറ ചീങ്കണ്ണിപ്പാലത്തെ തടയിണയില്‍ വെള്ളം കെട്ടിനിര്‍ത്തരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. കളക്ടര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ തടയണയിലെ വെള്ളം ഒഴുക്കി കളയണമെന്നാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.
പി വി അൻവർ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് തടയണ. കനത്ത കാലവർഷത്തിൽ മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനും സാധ്യതയുണ്ടന്ന റവന്യൂ അധികൃതരുടെ റിപ്പോർട്ട് കണക്കിലെടുത്താണ് കോടതിയുടെ നിർദേശം. അനുമതിയില്ലാതെയാണ് തടയണ നിർമിച്ചിട്ടുള്ളതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തടയണ പൊളിക്കണമെന്ന കളക്ടറുടെ ഉത്തരവ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here