തായ്‌ലാൻഡിലെ ഗുഹയിൽ നിന്നും ആ കുരുന്നു ജീവനുകൾ രക്ഷിക്കാൻ നേതൃത്വം നൽകുന്നത് ഈ ഏഴംഗ സംഘം !

തായ്‌ലാൻഡിലെ ഗുഹയിൽ 4 കിമി അകലെ കുടുങ്ങി കിടക്കുന്ന കുട്ടികളെയും കോച്ചിനേയും പുറത്തെത്തിക്കുക എന്നത് ഒരു പക്ഷേ ചരിത്രം കണ്ട ഏറ്റവും അപകടകരവും വെല്ലുവിളികളും നിറഞ്ഞ രക്ഷാപ്രവർത്തനങ്ങളിൽ ഒന്നായിരിക്കും. ലോകം പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും ഉറ്റുനോക്കുന്ന ഈ ഉദ്യമത്തിന് നേതൃത്വം നിൽക്കുന്നത് ഏഴംഗ ബ്രിട്ടീഷ് സംഘമാണ്.
വെർണൻ അൺസ്വേർത്ത്
സെന്റ് അൽബാൻസ് സ്വേദശിയായ വെർണൻ നിലവിൽ തായ്‌ലാൻഡിലാണ് താമസം. യുകെയിൽ നിന്നും വിദഗ്ധരെ രക്ഷാപ്രവർത്തനത്തിനായി എത്തിക്കണം എന്ന് തായ് അധികൃതരോട് പറഞ്ഞത് വെർണനാണ്.
ജോൺ വൊലാന്തൻ- റിക്ക് സ്റ്റാന്റൺ
തായ് അധികൃതരുടെ അനുമതി ലഭിച്ച് വെർണൻ ആദ്യം വിളിക്കുന്നത് ബ്രിസ്റ്റൾ സ്വദേശിയും ഐടി കൺസൾട്ടന്റുമായ ജോണിനിയെും (47) അഗ്നിരക്ഷാസേനയിലെ റിക്ക് സ്റ്റാന്റണിനേയുമാണ് (56).
കോച്ചും 12 കുട്ടികളും 2.5 മൈലുകൾ അകലെയാണ് കുടുങ്ങി കിടക്കുന്നതെന്നത് ഇരുരും ചേർന്ന് കഴിഞ്ഞയാഴ്ച്ചയാണ് കണ്ടെത്തുന്നത്. ഗുഹയിൽ കുട്ടികളെ കണ്ടെത്തിയ വീഡിയോയിൽ കേക്കുന്ന ശബ്ദം ഇരുവരുടേതാണ്.
ഇന്ന് ലോകത്തുവെച്ച് ഏറ്റവും പ്രഗത്ഭരായ രക്ഷാപ്രവർത്തകർ ഇവരാണ്. സൗത്ത് ആന്റ് മിഡ് വേൽസ് കേവ് റെസ്‌ക്യൂ ടീം വോളന്റിയർമാരാണ് ഇരുവരും.
2011 ൽ 9കിമി താണ്ടി ഏറ്റവും നീളമേറിയ കേവ് ഡൈവിൽ ലോക റെക്കോർഡ് സ്ഥാപിച്ചവരാണ് ഇരുവരും.
റോബേർട്ട് ഹാർപ്പർ
70 കാരനായ സോമർസെറ്റ് സ്വദേശിയായ റോബേർട്ട് ഹാർപറാണ് ഈ രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിക്കുന്നത്.
ക്രിസ് ജ്വെൽ- ജേസൺ മാലിസൺ
ബ്രിട്ടനിലെ ഏറ്റവും പഴക്കംചെന്ന സബ്‌റ്റെറേനിയൻ ഡൈവേഴ്‌സ് സംഘടനയിൽപ്പെട്ടവരാണ് ഇരുവരും. മെക്‌സിക്കേയിലെ കോവ ഡി അൽപസാട്ട് ഗുഹയ്ക്കുള്ളിൽ നിന്ന് ആറ് ബ്രിട്ടീഷുകാരെ രക്ഷിച്ചിട്ടുണ്ട് മാലിസൺ. 2010 ൽ കേവ് ഡൈവിങ്ങിൽ ലോക റെക്കോർഡ് സ്ഥാപിച്ചപ്പോൾ സ്റ്റാന്റണിന്റെയും വൊലാന്തണിന്റേയും കൂടെ മാലിസണും ഉണ്ടായിരുന്നു.
ടിം ആക്റ്റൺ
2004 ൽ സുനാമി തിരമാലകളിൽ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്തിയതിന് ബ്രിട്ടീഷ് അംബാസിഡർ വരെ പ്രശംസിച്ച വ്യക്തിയാണ് ടിം. തായ് നേവി ‘സീൽസിൽ (seals) അംഗമാകാൻ ക്ഷണം ലഭിച്ചിരുന്നു.
‘സീൽസിനൊപ്പം പോകണമെന്ന് പറഞ്ഞ് ടിമ്മിന് പെട്ടെന്ന് ഒരു കോൾ വന്നു. ഗുഹയിൽ കടക്കുമോ എന്ന് അറിയാത്തതുകൊണ്ട് അവന്റെ തോളുകളുടെ അളവ് എടുത്തയച്ചിരുന്നു. എന്നാൽ ടിം അവിടെ എത്തിയ ശേഷം എന്താണ് അവസ്ഥ എന്ന് അറിയില്ലായിരുന്നു. മാധ്യമങ്ങളിൽ നിന്നും ആ സമയത്ത് കാര്യമായ വാർത്തകളൊന്നും ലഭിക്കാതിരുന്നതുകൊണ്ട് അൽപം പേടി തോന്നിയിരുന്നു. ടിമ്മിനും പോകുന്നതിന് മുമ്പ് അൽപ്പം ആശങ്കയുണ്ടെന്ന് പറഞ്ഞിരുന്നു’- ടിമ്മിന്റെ എഴുപത്തിയൊന്നുകാരനായ അച്ഛൻ പറയുന്നു.
seven British divers playing leading roles in the Thai cave rescue mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here