ബിസിനസ് രാജാക്കന്മാര്‍ സമ്മര്‍ ക്യാംപിനൊരുങ്ങുന്നു

ബിസിനസ് രംഗത്തെ തിളങ്ങും താരങ്ങളൊന്നിച്ച് സമ്മര്‍ ക്യാംപില്‍ പങ്കെടുക്കും. ബില്യണയേഴ്‌സ് സമ്മര്‍ ക്യാംപില്‍ ബൈക്കിങ്ങും , ഗോള്‍ഫിങ്ങുമൊക്കെയായി ആഘോഷിക്കുമ്പോഴും ഇവരുടെ മനസില്‍ ലയനങ്ങളും ഏറ്റെടുക്കലുകളും ആയിരിക്കും. ചില്ലറക്കാരൊനന്നുമല്ല സണ്‍ വാലി റിസോര്‍ട്ടിലെ അലന്‍ ആന്‍ഡ് കമ്പനിയുടെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. വാറന്‍ ബഫറ്റ്, സുക്കര്‍ ബര്‍ഗ്, ജെഫ് ബെസോസ്, ഡൗ മക്മിലന്‍ ,ഷാരി റെഡ് സ്‌റ്റോണ്‍, ലെസ്ലി മൂണ്‍വെസ് ,മേരി ബറാ,ടിം കുക്ക് എന്നിവരൊക്കെ ഈ മാസം നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നാണ് സൂചന.
ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രം പങ്കെടുക്കുന്ന ക്യാംപ് ആണിത്. സ്ഥിരമായി പങ്കെടുത്തിരുന്ന ഹാര്‍വി വെയ്ന്‍സ്റ്റീന് ഇത്തവണ ക്ഷണമില്ല. ലൈംഗിക അപവാദക്കേസില്‍ പെട്ടതാണ് വെയ്ന്‍സ്റ്റീന് തിരിച്ചടിയായത്. ഒരു അവധിക്കാലം ആഘോഷിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. മൗണ്ടന്‍ ബൈക്കിങ്, ഗോള്‍ഫിങ് ഒക്കെ ചെയ്തുകൊണ്ട് ലയനവും ഏറ്റെടുക്കലും മാധ്യമ സംവാദങ്ങളുമൊക്കെ നടക്കുമെന്നതാണ് ക്യാംപിന്റെ ഹൈലൈറ്റ്. കോണ്‍ഫറന്‍സ് കാലയളവില്‍ റിസോര്‍ട്ടിലെ വീടുകളും കോട്ടേജുകളും രാത്രിയൊന്നിന് 1,600 മുതല്‍ 3,400 വരെ ഡോളറിനാണ് നല്‍കുന്നത്.
നിരവധി ബിസിനസ് ഡീലുകള്‍ പിറവിയെടുക്കുന്നത് ഇവിടെയാണ്. എബിഡബ്ല്യുഎ അഥവാ അക്വിസിഷന്‍സ് ബൈ വോക്കിങ് എറൗണ്ട് എന്നാണ് വാറന്‍ ബഫറ്റ് ഇതിനെ വിളിക്കുന്നത്. വാള്‍ട്ട് ഡിസ്‌നി 1995 ല്‍ ഇവിടെയാണ് ക്യാപ്പിറ്റല്‍ സിറ്റീസിനെ വാങ്ങാനുള്ള തീരുമാനമെടുത്തത്. അതിന് വഴിമരുന്നിട്ടത് ഓറക്കിള്‍ ഓഫ് ഒമാഹ എന്നറിയപ്പെടുന്ന വാറന്‍ ബഫറ്റും. ഇത്തവണത്തെ ക്യാംപ് കഴിയുമ്പോഴറിയും എത്ര മാത്രം പുതിയ ലയനങ്ങളും ഏറ്റെടുക്കലുകളും രാജ്യാന്തര ബിസിനസില്‍ നടക്കുമെന്ന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here