മറയൂരില്‍ ചന്ദനം കടത്തിയ സംഘത്തെ വനംവകുപ്പ് പിടികൂടി

മറയൂരില്‍ നിന്നും ചന്ദനം കടത്തിവന്നിരുന്ന പ്രധാന സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും ഡിക്കി അറകളില്‍ ഒളിപ്പിച്ച നിലയില്‍ 40 കിലോ ചന്ദന പേരുകള്‍ കണ്ടെടുത്തു. മലപ്പുറം ഏറനാട് പൂക്കോട്ടൂര്‍ സ്വദേശി നാസര്‍ (40), പള്ളിപ്പടി പാറ പുറത്ത് സ്വദേശി ബാലന് (61) എന്നിവരെയാണ് മൂന്നാര്‍ മറയൂര്‍ സംസ്ഥാന പാതയില്‍ രാജമല വച്ച് ഞായറാഴ്ച രാത്രി 4 മണിക്ക് പിടികൂടിയത്.
മുന്‍പ് നിരവധി തവണ മറയൂരില്‍ നിന്നും ചന്ദനം കടത്തിയിരുന്നതായി പ്രതികള്‍ മൊഴി നല്കി. കഴിഞ്ഞ 6 മാസമായി ഡി.എഫ്.ഒ യുടെ കീഴിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് രഹസ്യാന്വേഷണം നടത്തി വരികയായിരുന്നു. ദാസ് എന്നയാളാണ് ചന്ദനം നല്‍കിയതെന്നും ഒരു ലക്ഷം രൂപ നല്‍കിയെന്നും ഇവര്‍ മൊഴി നല്കി. മഞ്ചേരിയില്‍ കാര്‍ എത്തിച്ച് നല്‍കുകയാണ് ചെയ്യുന്നതെന്നും ഇവര്‍ പറഞ്ഞു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായി റെയിഞ്ച് ഓഫീസര്‍ ജോബ്. ജെ. നര്യാംപറമ്പില്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here