ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക പീഡനം; വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തി

കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ വൈദികന്‍ ജോബ് മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കൊല്ലം പോളയത്തോട് വച്ച് ജോബ് മാത്യു പോലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. വൈകീട്ടാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ആദ്യ അറസ്റ്റാണ് ഇന്ന് നടന്നത്.
പോലീസിന് മുന്നില്‍ കീഴടങ്ങിയ പ്രതിയെ ഇന്ന് രാവിലെ പത്തരയോടെ കൊല്ലം ജില്ലാ പോലീസ് കമ്മീഷ്ണര്‍ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിയെ കൊല്ലം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ലൈംഗിക ശേഷീപരിശോധന അടക്കമുള്ളവയ്ക്ക് വിധേയനാക്കിയിരുന്നു.
പരാതിക്കാരിയുമായി അടുത്ത ബന്ധമുണ്ടെന്നും തന്നോട് കുമ്പസാരിച്ചിട്ടുള്ളതായി ഓര്‍മ്മയില്ലെന്നും അറസ്റ്റിലായ പ്രതി പോലീസിനോട് പറഞ്ഞു. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നും ജോബ് മാത്യു പറഞ്ഞതായാണ് റിപ്പോര്‍ട്ട്. മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here