കൊല്ലത്ത് ബോട്ട് മറിഞ്ഞു; ഒരാൾ മരിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിന് പിന്നാലെ കടൽ ക്ഷോഭവും രൂക്ഷമാക്കുന്നു. കൊല്ലത്ത് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞതിനെ തുടർന്ന് ഒരു മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു.
മരുത്തടി സ്വദേശിയായ സെബാസ്റ്റ്യനാണ് മരിച്ചത്. മത്സ്യബന്ധനത്തിന് പോയി മടങ്ങുമ്പോൾ ആയിരുന്നു അപകടം. അപകടത്തിൽപ്പെട്ടവരെ മറ്റു വള്ളങ്ങളിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചെങ്കിലും സെബാസ്റ്റ്യൻ മരണപ്പെടുകയായിരുന്നു. സെബാസ്റ്റ്യനൊപ്പം ബോട്ടിലുണ്ടായിരുന്ന മൂന്ന് പേർ ഇപ്പോൾ ആശുപത്രിയിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here