കൊല്ലം കടയ്ക്കലില്‍ സിപിഐഎം – കോണ്‍ഗ്രസ് സംഘര്‍ഷം; സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റു

കൊല്ലം കടയ്ക്കലില്‍ സിപിഐഎം – കോണ്‍ഗ്രസ് സംഘര്‍ഷം. സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റു. സിപിഐഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനാണ് കുത്തേറ്റത്. സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
കടയ്ക്കലില്‍ വിവിധ വിദ്യാലയങ്ങളില്‍ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിഷയത്തില്‍ കെഎസ്‌യു – എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കുകയായിരുന്നു. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കട തല്ലിത്തകര്‍ത്തു. കടക്കല്‍ സ്വദേശി അന്‍സറിന്റെ സംസം ബേക്കറിയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം അല്‍പസമയത്തിനകം ആരംഭിക്കും.
Story Highlights : CPIM – Congress clash in Kollam Kadakkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here