കുമ്പസാര പീഡനം; വൈദികൻ റിമാന്റിൽ

കുമ്പസാര പീഡനകേസിൽ ഇന്ന് കീഴടങ്ങിയ വൈദികൻ ജോബ് മാത്യുവിനെ കോടതി റിമാന്റ് ചെയ്തു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ പന്തളത്തെ വീട്ടിലാണ് പോലീസ് വൈദികനെ ഹാജരാക്കിയത്. രണ്ടാഴ്ചത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ഫാദർ ജോബ് മാത്യുവിനെ പത്തനംതിട്ട ജില്ലാ ജയിലിലേക്ക് മാറ്റി.
കീഴടങ്ങുകയാണെന്ന് ജോബ് മാത്യു അറിയിച്ചതിനെ തുടർന്ന് കൊല്ലത്തെ ബന്ധുവീട്ടിൽ വച്ചാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണ ചുമതലയിൽ ഉല്ള ഡിവൈഎസ്പി ജോസി കെ ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈദികർ സമർപ്പിച്ച മുൻ കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് നാല് വൈദികരും ഒളിവിൽ പോയി. 16ാം വയസ്സിൽ യുവതിയെ എബ്രഹാം മാത്യു പീഡിപ്പിച്ചിരുന്നു. എബ്രഹാം മാത്യുവാണ് കേസിലെ ഒന്നാം പ്രതി. ഈ പീഡനവിവരം മകന്റെ മാമോദീസയ്ക്ക് മുമ്പായി നടത്തിയ കുമ്പസാരത്തിൽ യുവതി ജോബ് മാത്യുവിനോട് വെളിപ്പെടുത്തിയിരുന്നു. ഈ പീഡനവിവരം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ ജോബ് മാത്യു പീഡിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here