അന്താരാഷ്ട്ര കായിക താരം ജോബി മാത്യുവിന് കായിക വികസന നിധിയില്‍ നിന്നും 3 ലക്ഷം രൂപ

ജന്മനാ അംഗപരിമിതനായ അന്താരാഷ്ട്ര കായികതാരം ജോബി മാത്യുവിന് 3 ലക്ഷം രൂപ നല്‍കുവാന്‍ കായിക മന്ത്രി എ.സി മൊയ്തീന്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന്(12/07/18)ന് ജോബി മാത്യു കായിക മന്ത്രിക്ക് പരിശീലനത്തിനും മറ്റും ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയത്. ഉടന്‍ തന്നെ കായികവികസന നിധിയില്‍ നിന്നും ഈ കായിക താരത്തിന് 3 ലക്ഷം രൂപ അനുവദിക്കുവാന്‍ മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
2017 ലോക ഡ്വാര്‍ഫ് ഒളിംമ്പിക്‌സില്‍ പവര്‍ലിഫ്റ്റിംങ്, ബാഡ്മിന്റ്ണ്‍ ഡബില്‍സ്, ഷോട്ട് പുട്ട്, ജാവലിന്‍, ഡിസ്‌കസ് തുടങ്ങിയ മത്സരങ്ങളില്‍ ജോബി മാത്യു മെഡലുകള്‍ നേടിയിട്ടുണ്ട്.25 വര്‍ഷമായിട്ടുള്ള ജോബിയുടെ കായികമേഖലയിലെ മികവിനും, തുടര്‍ പരിശീലനത്തിനുമാണ് 3 ലക്ഷം രൂപ അനുവദിക്കുന്നതെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
അതോടൊപ്പം തന്നെ അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോള്‍ താരം കെ.പി രാഹുലിന് 1 ലക്ഷം രൂപയും കായികവികസനനിധിയില്‍ നിന്നും അനുവദിച്ചിരുന്നു. കായികതാരങ്ങളുടെ ഉന്നമനത്തിനും, കായിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനുമാണ് കായിക വികസന നിധി കൊണ്ട ലക്ഷ്യം വെക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here