Advertisement

ബ്രക്സിറ്റുമായി മുന്നോട്ട് പോയാൽ ബ്രിട്ടണുമായി വാണിജ്യകരാർ ഉണ്ടാകില്ല; ട്രംപ്

July 13, 2018
0 minutes Read

ബ്രക്സിറ്റുമായി മുന്നോട്ട് പോയാൽ ബ്രിട്ടണുമായി വാണിജ്യ കരാർ ഉണ്ടാക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്. ബ്രിട്ടണിൽ വച്ച് തന്നെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ബ്രിട്ടണിൽ നാല് ദിവസത്തെ സന്ദർശനത്തിന് എത്തിയതാണ് ട്രംപ്.
ബ്രക്സിറ്റ് നടപ്പിലായാൽ ബ്രിട്ടണ് പകരം യൂറോപ്യൻ യൂണിയനുമായി അമേരിക്ക വാണിജ്യ കരാർ ഉണ്ടാക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ദ സൺ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ അഭിപ്രായ പ്രകടനം. അതേ സമയം ബ്രക്സിറ്റ് ഇരു രാജ്യങ്ങളുടേയു വളർച്ചയ്ക്ക് സഹായകമാകുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top