കൊട്ടിയൂർ പീഡനക്കേസിലെ ഡോക്ടർമാർക്കെതിരായ ആരോപണങ്ങൾ ഗൗരവകരമെന്ന് കോടതി

കൊട്ടിയൂർ പീഡനക്കേസിലെ പ്രതികളായ ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം ഗൗരവമുളളതെന്ന് സുപ്രീംകോടതി. വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. കേസ് വാദം കേള്‍ക്കലിനായി ഈ മാസം 26ലേക്ക് മാറ്റി.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികനായ റോബിന് വടക്കുംചേരി പീഡിപ്പിച്ച കേസാണിത്. കേസിലെ ഒന്നാം പ്രതിയാണ് വൈദികൻ.
കംപ്യൂട്ടർ പരിശീലനത്തിനെത്തിയ വിദ്യാർഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്. കേസിൽ ഓഗസ്റ്റ് ഒന്നിന് വിചാരണ തുടങ്ങും. അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) മുമ്പാകെയാണ് വിചാരണ നടക്കുക
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here