ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതി; കര്‍ദ്ദിനാളിന്റെയും പാലാ ബിഷപ്പിന്റെയും മൊഴിയെടുക്കും

ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരായ പീഡനക്കേസില്‍ കര്‍ദ്ദിനാളിന്‍റെയും പാലാ ബിഷപ്പിന്റെയും മൊഴിയെടുക്കും. ഇതിനായി സമയം ചോദിച്ചിട്ടുണ്ടെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞു. നിരവധി തെളിവുകൾ ഇനിയും പരിശോധിക്കാനുണ്ട്.ഈ മാസം 18ന് കേരളത്തിലെ അന്വേഷണം പൂര്‍ത്തിയാകുമെന്ന് ഇതിന് ശേഷം ജലന്ധറിലേയക്ക് പോകുമെന്നും കോട്ടയം എസ്പി പറഞ്ഞു.
കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയത് കര്‍ദ്ദിനാളിനും പിന്നീട് പാലാ ബിഷപ്പിനുമാണ്. അതേസമയം, ബിഷപ്പ് കാരണം കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ചുവെന്ന ആരോപണത്തില്‍ തെളിവൊന്നും കിട്ടിയില്ലെന്ന് വൈക്കം ഡിവൈഎസ്പി പറഞ്ഞു. ബിഷപ് നാല് തവണ കണ്ണൂരിലെ മഠത്തില്‍ പോയിട്ടുണ്ട്.
കണ്ണൂരിലെ മഠത്തില്‍ ഈ കാലയളവില്‍ താമസിച്ച കന്യാസ്ത്രീകളുടെ മൊഴിയെടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. രേഖകളെല്ലാം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജലന്ധർ കത്തോലിക്കാ ബിഷപ്പിനെതിരായി കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ സഭക്ക് പുറത്ത് പോയ കന്യാസ്ത്രീകളുടെ മൊഴിയെടുക്കും. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം പഞ്ചാബ് പൊലീസിന്റ സഹായവും തേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here