സോഷ്യല്‍ മീഡിയ ഹബ്: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ സുപ്രീം കോടതി അതൃപ്തി അറിയിച്ചു
സോഷ്യല്‍ മീഡിയ ഹബ് സ്ഥാപിക്കുന്നതിന് എതിരെ സുപ്രീംകോടതി. സമൂഹമാധ്യമ നിരീക്ഷണത്തിനുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ സുപ്രീം കോടതി ആശങ്കയറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്‌താൽ സർക്കാർ നിരീക്ഷണത്തിന് കീഴിലാകും രാജ്യമെന്നും കോടതി പറഞ്ഞു.
നിരീക്ഷണത്തിനായി സോഷ്യല്‍ മീഡിയ ഹബ് സ്ഥാപിക്കുന്നതിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മൊഹുവ മൊയത്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. സോഷ്യല്‍ മീഡിയ ഹബ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതിന് തുല്യമാണെന്ന് ആരോപിച്ചായിരുന്നു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കേസിൽ കോടതിയെ സഹായിക്കുന്നതിനായി അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന് ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here