ടിനി ടോമിന്റെ പേരിൽ വ്യാജ നരേന്ദ്രമോദി സ്തുതി

ചലച്ചിത്ര താരം ടിനി ടോമിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജസന്ദേശം. സംഭവത്തിൽ നിയമനടപടിക്ക് തയ്യാറെടുക്കുകയാണെന്ന് ടിനിടോം ട്വന്റിഫോർ ന്യൂസിനെ അറിയിച്ചു.
“ഇന്ത്യ യഥാർത്ഥ ഇന്ത്യ ആയത് ശ്രീ നരേന്ദ്രമോദി ജി പ്രധാനമന്ത്രി ആയതിന് ശേഷം. അന്ധമായ ബിജെപി വിരോധം കാരണം പ്രതിപക്ഷ പാർട്ടികൾ അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ പോലും അംഗീകരിക്കാൻ തയ്യാറാകുന്നില്ല” എന്ന തരത്തിൽ ആണ് സന്ദേശം പരന്നത്. ഇത്തരം രാഷ്ട്രീയ അഭിപ്രായം തനിക്കില്ല. പ്രചരിപ്പിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ വിശകലനങ്ങൾ നടത്തി അഭിപ്രായം പറയുന്ന ആളല്ല താനെന്നും ടിനി പറഞ്ഞു. ഇത് സംബന്ധിച്ച് പൊതുജനങ്ങളോട് വ്യക്തമാക്കാനുള്ളത് വീഡിയോ സന്ദേശമായി 24 ന്യൂസിലൂടെ ടിനിടോം പുറത്തുവിട്ടു.
ഉളിയന്നൂർ തച്ചനെന്ന ബിജെപി അനുകൂല ഫേസ്ബുക്ക് പേജിൽ നിന്നാണ് ടിനി ടോമിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here