ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതി; കര്‍ദിനാളിന്റെ മൊഴിയെടുക്കും

ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ സീറോ മലബാര്‍ സഭ മേലധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി, പാലാ രൂപതാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് വികാരി എന്നിവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം. പാലാ ബിഷപ്പിന്റെ മൊഴി ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. പാലാ ബിഷപ് ഹൗസിലെത്തിയായിരിക്കും മൊഴിയെടുക്കല്‍. അതിന് പിന്നാലെയായിരിക്കും മറ്റുള്ളവരുടെ മൊഴി രേഖപ്പെടുത്തു.
അതേസമയം, ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരിയായ കന്യാസ്ത്രി. ബിഷപ് തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് കന്യാസ്ത്രീയുടെ കത്ത് പുറത്ത് വന്നു. ജൂണ്‍ 23ന് മിഷിനറീസ് ഓഫ് ജീസസിന് കന്യാസ്ത്രീ നല്‍കിയ കത്തിലാണ് ആരോപണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here