ക്രിക്കറ്റ് കളിക്കിടെ പ്രണയം പൂത്തുലഞ്ഞു; ലോര്‍ഡ്‌സില്‍ പ്രണയാഭ്യര്‍ത്ഥന (വീഡിയോ)

ക്രിക്കറ്റിന്റെ ‘മക്ക’യായ ലോര്‍ഡ്‌സില്‍ ഒരു അസാധാരണ പ്രണയാഭ്യര്‍ത്ഥന. ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ഏകദിനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് എല്ലാ ക്യാമറകളും മൈതാനത്ത് നിന്ന് കണ്ണെടുത്ത് ഗാലറിയിലേക്ക് ശ്രദ്ധയൂന്നിയത്.
മത്സരത്തിന്റെ 24-ാം ഓവറിലാണ് സംഭവം നടക്കുന്നത്. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. അതിനിടയിലാണ് രസകരമായ പ്രണയാഭ്യര്‍ത്ഥനയുമായി ഒരു യുവാവ് എത്തിയത്. യുവാവ് മുട്ടില്‍ നിന്ന് തന്റെ അടുത്തിരിക്കുന്ന ഗേള്‍ ഫ്രണ്ടിനോട് പ്രണയാഭ്യര്‍ത്ഥ നടത്തുകയായിരുന്നു. സുഹൃത്തിന്റെ പ്രണയാഭ്യര്‍ത്ഥന കണ്ട് യുവതി ആശ്ചര്യപ്പെട്ടു. ചുറ്റിലുമുള്ളവരുടെ ശ്രദ്ധ പ്രണയത്തിന്റെ ‘ട്വന്റി 20’ മാച്ചിലേക്ക്. സംഭവവികാസങ്ങള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി എല്ലാവരും രംഗത്ത്. സ്‌ക്രീനില്‍ തെളിഞ്ഞു ‘ ഡിസിഷന്‍ പെന്‍ഡിംഗ്’ . ആദ്യമൊന്ന് ആശ്ചര്യപ്പെട്ടെങ്കിലും യുവതി തന്റെ പ്രണയം മറച്ചുവച്ചില്ല. സുഹൃത്തിന്റെ മുഖത്ത് നോക്ക് യുവതി സമ്മതം അറിയിച്ചതും ടിവി സ്‌ക്രീനില്‍ ഇങ്ങനെ തെളിഞ്ഞു: ‘യെസ്’.
Oh wow. First televised proposal at Lord’s and Bumble is all over it ??? #ENGvIND pic.twitter.com/R2wsHab1wS
— Kalika (@Journo_K) July 14, 2018
ലോര്‍ഡ്‌സില്‍ കൂടിയവരും മത്സരം തത്സമയം കണ്ടുകൊണ്ടിരിക്കുന്നവരും കൈയടിച്ച നിമിഷം. തുടര്‍ന്ന് യുവാവ് പെണ്‍സുഹൃത്തിന് മോതിരവും അണിയിച്ചു. രംഗങ്ങള്‍ മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്!!!
ROMANCE is in the Air !! A Marriage proposal at Lords during 2nd ODI match between India & England & the girl said Yes ! ❤ ?#INDvsENG #ENGvIND #INDvENG pic.twitter.com/e3xCqfTMk1
— Rosy (@rose_k01) July 14, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here