മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന മരിച്ചു

മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. വൃക്ക തകരാറാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂന്ന് ദിവസം മുന്‍പാണ് ടീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശശീന്ദ്രന്റെ ബന്ധുക്കള്‍ ആരോപിച്ചു.
2011 ജനുവരി 24 നാണ് ശശീന്ദ്രനും മക്കളായ വിവേക് (10), വ്യാസ് (8) എന്നിവരെ പുതുശേരി കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. രാത്രി ജോലി കഴിഞ്ഞെത്തിയ ടീനയായിരുന്നു അന്ന് അവരുടെ മൃതദേഹം ആദ്യം കണ്ടത്. ശശീന്ദ്രനെയും മക്കളെയും ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടന്നിരുന്നു. എന്നാല്‍, കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പോലീസിന് കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടീന ഹൈക്കോടതിയെ സമീപിച്ചിരുന്നു. മരണത്തിന് പിന്നില്‍ വ്യവസായി വി.എം. രാധാകൃഷ്ണനാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ശശീന്ദ്രന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടക്കുന്നതിനിടയിലാണ് ടീനയുടെ മരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here