ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച കുട്ടികള്‍ വ്യാഴാഴ്ച ആശുപത്രി വിടും

തായ്ലാന്റിലെ ഗുഹയില്‍ നിന്ന് രക്ഷിച്ച ഫുട്ബോള്‍ താരങ്ങള്‍ വ്യാഴാഴ്ച ആശുപത്രി വിടും. കുട്ടികളുടെ ആരോഗ്യം തൃപ്തികരമാണെങ്കിലും പലരുടേയും തൂക്കം അഞ്ച് കിലോ വരെ കുറഞ്ഞിട്ടുണ്ട്. കുട്ടികള്‍ ആശുപത്രിയില്‍ കഴിയുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയാണിപ്പോള്‍. ആശുപത്രി വിട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഗുഹയ്ക്കുള്ളിലെ നിമിഷങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് കുട്ടികളെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പകരം കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here