ചേമ്പറിൽ വനിതാ അഭിഭാഷകയ്ക്ക് പീഡനം; ജസ്റ്റിസ് ഗീത മിത്തൽ ജഡ്ജിമാരുടെ അടിയന്തര യോഗം വിളിച്ചു

കഴിഞ്ഞ ദിവസം സകേത് കോംപ്ലെക്‌സിൽ സീനിയർ അഭിഭാഷകൻ തന്റെ ചേമ്പറിൽവെച്ച് വനിതാ അഭിഭാഷകയെ പീഡിപ്പിച്ച സംഭവത്തിൽ ഡൽഹി ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ ഇന്ന് രാവിലെ ഹൈക്കോടതി ജില്ലാ കോടതി ജഡ്ജിമാരുടെ അടിയന്തര യോഗം വിളിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽവിളിച്ച യോഗത്തിൽ കോടതിയിൽ വരുന്ന അഭിഭാഷകരുടേയും വിവിധ ആവിശ്യങ്ങൾക്കായി വരുന്ന സ്ത്രീകളുടേയും സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചു.
ബാറിലെ അഭിഭാഷകരുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഗീത മിത്തൽ യോഗത്തിൽ പങ്കെടുത്ത ജസ്റ്റിസുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് പികെ ലാൽ എന്ന അഭിഭാഷകൻ 32 കാരിയായ വനിതാ അഭിഭാഷകയെ പീഡിപ്പിക്കുന്നത്. പീഡനപരാതിയിൽ പികെ ലാലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here