ചെന്നൈയിൽ ബധിരയായ പെൺകുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തിയവരെ അഭിഭാഷകർ തല്ലി

gang rape

ചെന്നൈയിൽ ബധിരയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ അഭിഭാഷകർ മർദ്ദിച്ചു.  11  കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് അഭിഭാഷകർ ഇവരെ കൈകാര്യം ചെയ്തത്. ഏഴ് മാസത്തോളമായി പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. പതിനെട്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എൻഐഎയാണ് പ്രതികളെ അഭിഭാഷകർ ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ടത്. പീഡിപ്പിച്ചവരില്‍ അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയും ലിഫ്റ്റ് ഓപ്പറേറ്ററും വെള്ളം വിതരണം ചെയ്യുന്നയാളും ഉള്‍പ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top