എറണാകുളത്ത് കൂടുതൽ സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

മൂവാറ്റുപുഴ താലൂക്കിലെയും നെടുമ്പാശ്ശേരി പാറക്കടവ് പഞ്ചായത്തുകളിലെയും എല്ലാ സ്കൂളുകൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ചെല്ലാനം, കുന്നുകര, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലെ എല്ലാ സ്കൂളുകള്‍ക്കും ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ചെല്ലാനം, കുന്നുകര, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലെ എല്ലാ സ്കൂളുകള്‍ക്കും ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കുമാണ്  ആദ്യം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നത്.

അവധി പ്രഖ്യാപിച്ച സ്‌കൂളുകള്‍ ചുവടെ:

ആലുവ താലൂക്ക്- മേക്കാട് ജി.എല്‍.പി.എസ്, തായിക്കാട്ടുകര എസ്പിഡബ്ല്യു ഹൈസ്‌ക്കൂള്‍, ചെങ്ങല്‍ സെന്റ് ജോസഫ്‌സ് ജി.എച്ച്.എസ്.

കണയന്നൂര്‍ താലൂക്ക് – എ.കെ.ജി കോളനി അങ്കണവാടി, മേക്കര അങ്കണവാടി നമ്പര്‍ 79, വെണ്ണല ഗവ. ഹൈസ്‌ക്കൂള്‍, ഇടപ്പള്ളി കുന്നുംപുറം ഗവ ഹൈസ്‌ക്കൂള്‍, എച്ച്.എം.ടി കോളനി ഗവ. എല്‍.പി.എസ്, കടവന്ത്ര കേന്ദ്രീയ വിദ്യാലയ, തുതിയൂര്‍ സെന്റ് മേരീസ് യു.പി സ്‌കൂള്‍.

കൊച്ചി താലൂക്ക് – ചെല്ലാനം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എളങ്കുന്നപ്പുഴ സെന്റ് പീറ്റേഴ്‌സ് എല്‍.പി.എസ്, പുതുവൈപ്പ് ഗവ. യു.പി.എസ്, ചെല്ലാനം ലിയോ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പനയപ്പള്ളി ഗവ. സ്‌കൂള്‍.

കോതമംഗലം താലൂക്ക് – തൃക്കാരിയൂര്‍ ഗവ.എല്‍.പി.എസ്, കോതമംഗലം ടൗണ്‍ യു.പി സ്‌കൂള്‍.

കുന്നത്തുനാട് താലൂക്ക് – കറുകപ്പള്ളി എല്‍.പി സ്‌കൂള്‍.

മൂവാറ്റുപുഴ താലൂക്ക് – മൂവാറ്റുപുഴ കുന്നക്കല്‍ ഗവ. എല്‍.പി സ്‌കൂള്‍, ടൗണ്‍ യു.പി സ്‌കൂള്‍, പെരുമറ്റം വി.എം പബ്ലിക്ക് സ്‌കൂള്‍

പറവൂര്‍ താലൂക്ക് – ചാലാക്ക ഗവ. എല്‍.പി.എസ്, കുറ്റിക്കാട്ടുകര ഗവ എല്‍.പി.എസ്, ഏലൂര്‍ ഗവ. എല്‍.പി.എസ്, തിരുവാലൂര്‍ ഗവ. എല്‍.പി.എസ്, മനക്കപടി ഗവ. എല്‍.പി.എസ്, കൈതാരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വെളിയത്തുനാട് എം.ഐ യു.പി സ്‌കൂള്‍, പാനായിക്കുളം എല്‍.പി സ്‌കൂള്‍, വയല്‍ക്കര എസ്.എന്‍.ഡി.പി സ്‌കൂള്‍, കുത്തിയതോട് സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍, കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍, കുത്തിയതോട് സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പുത്തന്‍വേലിക്കര വിസിഎസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top