ആള്‍ക്കൂട്ടക്കൊല; പ്രത്യേക നിയമം കൊണ്ടു വരണമെന്ന് സുപ്രീം കോടതി

ഗോഹത്യയുടെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ ശക്തമായ നടപടി വേണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. സര്‍ക്കാറിന് ഇത്തരം കൊലപാതകങ്ങള്‍ തടയുന്നതില്‍ ബാധ്യതയുണ്ടെന്നും, സര്‍ക്കാര്‍ കര്‍ശനമായി ഇടപെടണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.ഇത്തരം കൊലപാതകങ്ങള്‍ പ്രത്യേക കേസായി പരിഗണിച്ച് പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്കുന്ന നിയമം കൊണ്ട് വരണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here