എസ്എഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം; എസ്ഡിപിഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

പേരാമ്പ്ര അരിക്കുളത്ത് എസ്.എഫ്.ഐ നേതാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ. കാരാട് സ്വദേശി മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേപ്പയൂർ പോലീസാണ് മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്. എസ്.എഫ്.ഐ കാരയാട് ലോക്കൽ സെക്രട്ടറി എസ്.എസ്.വിഷ്ണുവിന് ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. ആറ് പേരടങ്ങുന്ന സംഘമാണ് വിഷ്ണുവിനെ ആക്രമിച്ചതെന്നാണ് സൂചന.
മുളക് പൊടി വിതറിയ ശേഷമാണ് ആക്രമിച്ചതെന്ന് വിഷ്ണു പോലീസിനോട് വ്യക്തമാക്കിയിരുന്നു. തന്നെ ആക്രമിച്ചത് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും വിഷ്ണു പോലീസിനോട് വ്യക്തമാക്കിയിരുന്നു. ദേശത്ത് എസ്.എഫ്.ഐ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ വിഷ്ണു നേരത്തെ പരാതി നൽകിയിരുന്നു.ഇതിലുള്ള പ്രതികാരമായാണ് വിഷ്ണുവിനെ ആക്രമിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് വിഷ്ണു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here