കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു: ട്രെയിനുകള്‍ വൈകിയോടുന്നു

കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. വേഗം നിയന്ത്രിച്ച് ട്രെയിനുകള്‍ കടത്തിവിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഓരോ ട്രെയിനുകള്‍ കടന്നുപോകുന്നതിന് മുന്‍പും ശേഷവും ട്രാക്ക് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിലൂടെ ഒഴുകുന്ന മീനച്ചാറിലെ ജലനിരപ്പ് അപായകരമായ നിലയിലേക്ക് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചത്.

അതേ സമയം, ഗതാഗതം പുനരാരംഭിച്ചെങ്കിലും ട്രെയിനുകളെല്ലാം വൈകിയോടുകയാണ്. കേരള, ശബരി, പരശുറാം, ഐലന്‍ഡ് എക്‌സ്പ്രസുകളും, കൊല്ലം – കായംകുളം, കൊല്ലം – എറണാകുളം മെമു, എറണാകുളം – കൊല്ലം പാസഞ്ചറുകളും വൈകിയോടുന്നു. തിരുവനന്തപുരം – ഡല്‍ഹി കേരള എക്‌സ്പ്രസും, ഐലന്‍ഡ് എക്‌സ്പ്രസും രണ്ടരമണിക്കൂര്‍ വൈകിയോടുന്നതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ചെന്നൈ മെയില്‍ 45 മിനിറ്റ് വൈകിയാണ് സര്‍വീസ് നടത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top