ഗൂഗിളിന് റെക്കോർഡ് തുക പിഴ ചുമത്തി യുറോപ്യൻ യൂണിയൻ

ഗൂഗിളിന് റെക്കോർഡ് തുക പിഴ ചുമത്തി യുറോപ്യൻ യൂണിയൻ. അഞ്ച് ബില്യൺ അമേരിക്കൻ ഡോളറിന്റെ പിഴ ഇട്ടിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ കോംപന്റീഷൻ കമ്മീഷനാണ് പിഴ ചുമത്തിയിരിക്കുന്നത്.
കമ്പനികൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരം സംരക്ഷിക്കാനുള്ള സമിതിയാണ് കോംപറ്റീഷൻ കമ്മീഷൻ. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളിൽ ഗൂഗിൾ സെർച്ചും മാപ്പും ക്രോം ബ്രൗസറും അടക്കമുള്ള ഫീച്ചറുകൾ ഡിഫോൾട്ടായി സെറ്റ് ചെയ്യാൻ നിർമ്മാതാക്കളെ നിർബന്ധിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ.
ഇങ്ങനെ ചെയ്യുന്നതിലൂടെ മറ്റ് കമ്പനികളുടെ മത്സരത്തിനുള്ള അവകാശം ഗൂഗിൾ നിഷേധിച്ചുവെന്ന് കമ്മീഷൻ വിലയിരുത്തി. ടെക് ഭീമനായ ഗൂഗിൽ നേരിടുന്ന ഏറ്റവും വലിയ പിഴയാണ് ഇത്. 2015 ഒക്ടോബറിൽ ആരംഭിച്ച അന്വേഷണത്തിലെ കണ്ടെത്തിലിൻറെ അടിസ്ഥാനത്തിലാണ് വിധി. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here