യുഎഇയില്‍ ‘പാട്ടിന്റെ പൂക്കാലം’; ഫ്ളവേഴ്‌സ് എഫ്എം ‘ടോപ് ത്രീ’യില്‍

യുഎഇയിലെ മലയാളം എഫ്എം സ്റ്റേഷനുകളില്‍ ശ്രദ്ധേയനേട്ടം കൈവരിച്ച് ഫ്ളവേഴ്‌സ് എഫ്എം 94.7. 2018-ലെ പുതിയ ഇപ്‌സോസ്(IPSOS) റെയ്റ്റിംഗ് അനുസരിച്ച് ‘ടോപ്പ് 3 ‘ പട്ടികയില്‍ ഫ്ളവേഴ്‌സ് എഫ്എം ഇടംനേടി. കൂടുതല്‍ ശ്രോതാക്കളുള്ള എഫ്എം സ്റ്റേഷനുകളുടെ പട്ടികയിലാണ് ഫ്ളവേഴ്‌സ് , ‘ടോപ് ത്രീ’ യായത് . പ്രക്ഷേപണം തുടങ്ങി ഒരു വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം.
വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളാണ് ഫ്ളവേഴ്‌സ് എഫ്എമ്മിന്റെ മുഖമുദ്ര. ഓരോ മണിക്കൂര്‍ ഇടവിട്ട് വാര്‍ത്താ പ്രക്ഷേപണവുമുണ്ട്.ഫ്ളവേഴ്‌സ് ടിവി നെറ്റ്‌വര്‍ക്കിന്റെ കീഴില്‍ 2017 മെയ് 7 -നാണ് ഫ്ളവേഴ്‌സ് എഫ്എം ആരംഭിച്ചത്. ഗോപീസുന്ദര്‍ ഈണമിട്ട എഫ്എം ടൈറ്റില്‍ സോംഗും ഏറെ ശ്രദ്ധ നേടിയിരുന്നു.
Flowers FM
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here