പോപ്പുലര്‍ ഫ്രണ്ടിന് എതിരെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

പോപ്പുലർ ഫ്രണ്ടിനെതിരെ വിമര്‍ശിച്ച് എ.പി സുന്നി വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഏത് ഫ്രണ്ടായാലും ഖുർആനും ഹദീസും ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കിയിട്ടില്ലെന്നാണ് കാന്തപുരം പറഞ്ഞത്. ഇസ്ലാമിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ ഇവർ അവസാനിപ്പിക്കണം. ഖുർആൻ ദുർ വ്യായാനം ചെയ്യുന്നതാണ് ഇൗ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. എന്തൊക്കെ പേരിട്ടാലും ഇതിന് പിന്നില്‍ സലഫിസമാണ്.ഇസ്സാമിന് വേണ്ടി ഒരു പൊതുതത്വത്തില്‍ അല്ലാതെ ഒരു പ്രത്യേക തത്വത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാൻ എസ്ഡിപിഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കാന്തപുരം പറഞ്ഞു. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് കാന്തപുരം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here