കനത്ത മഴ; ഡാമുകൾ റെക്കോർഡ് ജലനിരപ്പ്

kerala dam touches record

മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ഇടുക്കി ഡാമിൽ റെക്കോർഡ് ജലനിരപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് 131 അടി പിന്നിട്ടു. ഇന്ന് മുല്ലപ്പെരിയാർ ഉപസമിതി ഡാം പരിശോധിക്കും.

1985ലാണ് ഇടുക്കി ഡാമിലെ ജലനിരപ്പ് 2373.09 അടിയിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ, ഇതു മറികടന്നാണ് ജലനിരപ്പ് 2375.05 എന്ന റെക്കോർഡിലെത്തിയിരിക്കുന്നത്.

വ്യാഴാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കൻ കേരളത്തിൽ മത്സ്യബന്ധനത്തിനടക്കം നിയന്ത്രണം ഏർപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top