പുതിയ നൂറ് രൂപ നോട്ടിന്റെ നിറം വയലറ്റ്

new hundred rupee note color violet

പുതിയ നൂറ് രൂപ നോട്ടിന്റെ നിറം വയലറ്റായിരിക്കുമെന്ന് സൂചന. നിലവിലുള്ള നൂറ് രൂപ നോട്ടിനേക്കാൾ ചെറുതായിരിക്കുമെന്നും റിപ്പോർട്ടുണ്ട്. നോട്ടിന്റെ അച്ചടി തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്.

യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയ ഗുജറാത്തിലെ ‘റാണി കി വാവ്’ എന്ന ചരിത്ര സ്മാരകമാണ് നോട്ടിൽ ആലേഖനം ചെയ്യുന്നത്. മധ്യപ്രദേശിലെ ദേവദാസിലെ ബാങ്ക് നോട്ട് പ്രസ്സിലാണ് നോട്ടുകൾ അച്ചടിക്കുന്നത്.

എന്നാൽ നിലവിലെ നൂറ് രൂപ നോട്ടുകൾ പിൻവലിക്കാതെയാണ് പുതിയ നോട്ടുകൾ ഇറക്കുന്നത്. ഓഗസ്റ്റിലോ സെപ്തംബറിലോ പുതിയ നോട്ട് പിറത്തിറക്കുമെന്നാണ് റിപ്പോർട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top