എസ്.ഡി.പി.ഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ മാര്‍ച്ച്

അഭിമന്യു കൊലപാതകം എന്‍.ഐ.എ അന്വേഷിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് യുമോര്‍ച്ച മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് അക്രമാസ്‌കതമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി. ഗ്രനേഡ് പ്രയോഗത്തിലും ലാത്തിച്ചാർജിലും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ പ്രകാശ് ബാബു അടക്കം 6 പേർക്ക് പരുക്ക്. കൊല്ലം ജില്ലാ സെക്രട്ടറി വിശാഖ്, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് വിമേഷ്, ശ്രീകാര്യം ഏരിയ പ്രസിഡന്റ് സായ് പ്രശാന്ത്, പ്രവർത്തകരായ അമൽ എന്നിവർക്കാണ് പരിക്കേറ്റത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top