അവാര്‍ഡ് ഷോയില്‍ ധരിക്കാന്‍ ലഭിച്ച ആഭരണങ്ങളുമായി നടി ഹിന ഖാന്‍ മുങ്ങിയെന്ന് ജ്വല്ലറി നിര്‍മ്മാതാക്കള്‍

അവാര്‍ഡ് ഷോയില്‍ ധരിക്കാന്‍ നല്‍കിയ ആഭാരണങ്ങളുമായി നടി മുങ്ങിയെന്ന് പരാതി. ബോ​ളി​വു​ഡ് ന​ടി​യും ഹിന്ദി ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ൽ അം​ഗ​വു​മാ​യ ഹി​ന ഖാ​നെ​തി​രേ​യാ​ണ് അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ ധ​രി​ക്കാ​ൻ ന​ൽ​കി​യ വി​ല​പി​ടി​പ്പു​ള്ള ആ​ഭ​ര​ണം തി​രി​ച്ചു ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി ജ്വല്ലറി നിര്‍മ്മാതാക്കള്‍ എത്തിയത്. ഈ കേസില്‍ അന്വേഷണം ആ​രം​ഭി​ച്ചു.

12 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണം ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡ് ച​ട​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഹി​ന ഖാ​ന് പ​രാ​തി​ക്കാ​രാ​യ ബ്രാ​ൻ​ഡ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ച​ട​ങ്ങി​നു ​ശേ​ഷം ഹി​ന ഇ​തു കമ്പനി ​​ക്കു തി​രി​ച്ചു​ന​ൽ​കി​യി​ല്ല. ആ​ഭ​ര​ണം തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​മ്പനി  പ്ര​തി​നി​ധി​ക​ളെ അ​യ​ച്ചെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ടു പോ​യെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ഹി​ന ഇ​വ​രെ മ​ട​ക്കി അ​യ​ച്ചു.

കൂ​ടാ​തെ, ക​മ്പനി​യു​ടെ പ്ര​തി​നി​ധി​ക​ളെ ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ഹി​ന​യ്ക്ക് അ​യ​ച്ച നോ​ട്ടീ​സി​ൽ ബ്രാ​ൻ​ഡ് ആ​രോ​പി​ക്കു​ന്നു. ആ​ഭ​ര​ണം മ​ട​ക്കി ന​ൽ​കു​ക​യോ ആ​ഭ​ര​ണ​ത്തി​നു തു​ല്യ​മാ​യ പ​ണം ന​ൽ​കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഭ​ര​ണ ക​മ്പനി  നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കൂ​ടാ​തെ, വ്യാ​പാ​ര ന​ഷ്ട​പ​രി​ഹാ​ര​മാ​യി ര​ണ്ടു ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും നി​രു​പാ​ധി​കം മാ​പ്പെ​ഴു​തി ന​ൽ​ക​ണ​മെ​ന്നും കമ്പനി ആ​വ​ശ്യ​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം, ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ഹി​ന ട്വി​റ്റ​റി​ൽ രം​ഗ​ത്തെ​ത്തി. ത​ന്‍റെ കൈ​വ​ശം ല​ഭി​ക്കാ​ത്ത നോ​ട്ടീ​സ്, എ​ങ്ങ​നെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ​ക്കു ല​ഭി​ച്ച​തെ​ന്നും ഈ ​ത​ന്ത്ര​ത്തി​ൽ താ​ൻ വീ​ഴി​ല്ലെ​ന്നും ഹി​ന ട്വീ​റ്റ് ചെ​യ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top