രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും

വി.എസ്. ശിവകുമാര്‍ എം.എല്‍.എ ഫെസ്റ്റിവല്‍ ബുക്ക് സംവിധായകന്‍ രാകേഷ് ശര്‍മ്മയ്ക്ക് നല്‍കി പ്രകാശനം ചെയ്യും. ഡെയ്‌ലി ബുള്ളറ്റിന്‍ മന്ത്രി എ.കെ. ബാലന്‍ നോണ്‍ ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍മാന്‍ റഈദ് അന്റോണിക്ക് നല്‍കി പ്രകാശനം ചെയ്യും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്, നോണ്‍ ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍മാന്‍ റഈദ് അന്റോണി, ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ കവിത ലങ്കേഷ്, അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ഹ്യൂമന്‍ ഫ്‌ളോ പ്രദര്‍ശിപ്പിക്കും. ചൈന, പലസ്തീന്‍, ജര്‍മ്മനി, അമേരിക്ക, സംയുക്ത സംരഭമായ ഹ്യൂമന്‍ ഫ്‌ളോയില്‍ 23 രാജ്യങ്ങളിലെ അഭയാര്‍ത്ഥികളുടെ ജീവിത കാഴ്ചകളാണ് സംവിധായകന്‍ വെയ്‌വെയ് പ്രമേയമാക്കിയിരിക്കുന്നത്.
64 മത്സര ചിത്രങ്ങള്‍ ഉള്‍പ്പെടെ 200 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യൂമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. 13 മ്യൂസിക് വീഡിയോകളും 9 അനിമേഷന്‍ ചിത്രങ്ങളും മേളയിലുണ്ടാകും. കൈരളി, ശ്രീ, നിള എന്നീ മൂന്നു തിയേറ്ററുകളിലായാണ് പ്രദര്‍ശനം. മേള 24 ന് സമാപിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here