Advertisement

അവിശ്വാസ പ്രമേയം ഇന്ന്; മലക്കം മറിഞ്ഞ് ശിവസേന

July 20, 2018
1 minute Read
shiva sena

അവിശ്വാസ പ്രമേയത്തില്‍ മലക്കം മറിഞ്ഞ് ശിവസേന. പാര്‍ട്ടി ഇതുവരെ നിലപാട് എടുത്തിട്ടില്ലെന്നാണ് ശിവസേന ഇപ്പോള്‍ പറയുന്നത്.  ഇന്നലെ അമിത് ഷാ ഉദ്ധവ് താക്കറെയോട് പിന്തുണ തേടിയിരുന്നു. 10.30ന് ഉദ്ധവ് താക്കറെ നിലപാട് അറിയിക്കുമെന്നാണ് ശിവസേന പറയുന്നത്. കേന്ദ്രസര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. ജനാധിപത്യത്തിലെ സുപ്രധാന ദിനമെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. ക്രിയാത്മകവും തടസ്സങ്ങളില്ലാത്തതുമായ ചർച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നത്. അനാവശ്യമായ തടസങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് പ്രതിപക്ഷം മാറിനില്‍ക്കണം. ഭരണഘടനയോടും ജനങ്ങളോടും പ്രതിജ്ഞാബദ്ധമാണെന്നും ട്വീറ്റിലുണ്ട്.

shiva sena

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top