കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിൽ

കാലവർഷക്കെടുതി വിലയിരുത്താൻ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിതല സംഘം ഇന്നെത്തും. ആലപ്പുഴ, കോട്ടയം, എറണാംകുളം ജില്ലകളിൽ സംഘം ഇന്ന് സന്ദർശനം നടത്തും. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും സംഘത്തിലുണ്ടാവുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
കേന്ദ്രമന്ത്രിമാരടങ്ങുന്ന സംഘത്തിനൊപ്പം സംസ്ഥാന കൃഷിമന്ത്രി വി എസ് സുനിൽകുമാറും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ദേശീയ ദുരന്തനിവാരണ അതോറിട്ടി അംഗം ആർ.കെ.ജയിൻ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാർ ജിൻഡാൾ, ദേശീയ ദുരന്ത പ്രതികരണ സേന ഐ.ജി.രവി ജോസഫ് ലോക്കു, തുടങ്ങിയവരാണ് മന്ത്രിമാരെക്കൂടാതെ സംഘത്തിലുണ്ടാവുക.
സംഘം കൊച്ചിയിൽ നിന്ന് രാവിലെ പത്തരയ്ക്ക് ഹെലികോപ്റ്ററിൽ ആലപ്പുഴയിലെത്തും. തുടർന്ന് ദുരിതബാധിത പ്രദേശങ്ങളും കുപ്പപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here